ഒമ്പതു വയസ്സുകാരിയ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം കഠിനതടവ്

ഹൈദരാബാദ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവ്.
ഹൈദരാബാദിലെ കോടതിയാണ് പോക്‌സോ ചുമത്തിയ കേസില്‍ 30 കാരന് കഠിന തടവും 10,000 രൂപ പിഴയും വിധിച്ചത്.
2017 ഒക്ടോബറിലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്ന ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News