Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമസ്ത പ്രസിഡന്റിന്റെ പ്രസ്താവന വലിയ സന്തോഷം പകരുന്നു-കെ.എം. ഷാജി

കോഴിക്കോട്- സമസ്തയും മുസ്‌ലിം ലീഗും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന പുറത്ത് വന്നത് ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സന്തോഷം പകരുന്നുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഫേസ് ബുക്കില്‍ പ്രതകരിച്ചു

സോഷ്യല്‍ മീഡിയയിലടക്കം പല ദൃശ്യ പത്രമാധ്യമങ്ങളിലും മുസ് ലിം ലീഗിനെയും സമസ്തയെയും അകറ്റുന്ന വിധം പ്രചരണങ്ങള്‍ ഏറ്റെടുത്തവര്‍ക്ക് അത് അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പ് കൂടിയായി ഈ  നിലപാടിനെ കാണാവുന്നതാണ്.

ഒരു ന്യൂനപക്ഷ സമുദായ രാഷ്ട്രീയ സംഘടന എന്ന നിലക്ക് മുസ് ൃലിം ലീഗിന്റെ നിലപാടുകളെ പിന്തുണക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാനുമുള്ള സമസ്തയുടെ അവകാശങ്ങളെ വകവെച്ച് കൊടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കണം.

ക്രിയാത്മകമായ വിമര്‍ശനങ്ങളെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളുന്നത് സംഘടനയുടെ വളര്‍ച്ചക്ക് സഹായകരമാവുകയേ ഉള്ളൂ.

സമുദായത്തിന്റെ പ്രശ്‌നങ്ങളിലും അവകാശ പോരാട്ടങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന അര്‍ത്ഥത്തിലാണു സയ്യിദ് ജിഫ്രി തങ്ങള്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തിലേക്ക് ഇസ് ലാമോഫോബിയ ഒളിച്ച് കടത്തുവാനുള്ള ശ്രമങ്ങള്‍ പരസ്യമായി അനുഭവപ്പെടുന്ന ഈ ഘട്ടത്തില്‍ പരസ്പര സൗഹാര്‍ദ്ദവും ഐക്യവും കൂടുതല്‍ ദൃഢമാക്കേണ്ടത് അനിവാര്യമാണ്- കെ.എം. ഷാജി പറഞ്ഞു.

 

Latest News