വാളയാര്‍ കുഞ്ഞുങ്ങള്‍ക്ക് നീതി അകലെ-അഡ്വ. ജലജ

കൊച്ചി- വാളയാര്‍ പീഡനക്കേസില്‍ കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടാന്‍ സാധ്യത ഇല്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ. പുനര്‍വിചാരണയ്ക്ക് മാത്രമാണ് ഉത്തരവെന്നും പുനര്‍ അന്വേഷണം ആണ് ആവശ്യപ്പെട്ടിരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേസില്‍ തുടക്കം മുതല്‍ അവസാനം വരെ അട്ടിമറി നടന്നെന്നാണ് വിശ്വാസമെന്നും അഡ്വ. ജലജ മാധവന്‍ ഒരു ടെലിവിഷന്‍ ചാനലിന്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Latest News