അഴിമതി, ദ്വിഭാര്യത്വം; മുന്‍ ബാങ്കിങ് ഉന്നതന് ചൈനയില്‍ വധശിക്ഷ

ബെയ്ജിങ്- ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ നിക്ഷേപ സഹായ സ്ഥാപനമായ ചൈന ഹാരോങ് അസറ്റ് മാനെജ്‌മെന്റ് കമ്പനിയുടെ മുന്‍ മേധാവിയും കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ അംഗവുമായ ലാ ഷവോമിന് അഴിമതി, ദ്വിഭാര്യത്വ കേസില്‍ വധശിക്ഷ. 260 മില്യണ്‍ ഡോളര്‍ കോഴയായും അഴിമതി നടത്തിയും സമ്പാദിച്ചുവെന്നാണ് കേസ്. കൂടാതെ ഭാര്യയ്ക്കു കുടുംബത്തിനും പുറമെ രഹസ്യമായി മറ്റൊരു ഭാര്യയും കുടുംബവും ഷവോമിനുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പദവി ദുരുപയോഗം ചെയ്ത് അഴിമതിയിലൂടെ ഷവോമിന്‍ വന്‍തോതില്‍ പണം സമ്പാദിച്ചതായി കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഔദ്യോഗിക ചൈനീസ് ടിവിയിലൂടെ ലൈവായി ഷവോമിന്‍ കുറ്റം സമ്മതിച്ചിരുന്നു. ബെയ്ജിങിലെ അദ്ദേഹത്തിന്റെ അപാര്‍ട്‌മെന്റില്‍ നിന്ന് ഒളിപ്പിച്ചുവച്ച നിലയില്‍ ധാരാളം പണം കണ്ടെത്തുകയും ചെയ്തിരുന്നു. 2018ലാണ് ഷവോമിന്‍ അറസ്റ്റിലായത്. അതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. 


 

Latest News