വീഡിയോയില്‍ കള്ളക്കേസിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഇടുക്കി- വനം വകുപ്പ് കള്ളക്കേസില്‍ കുടുക്കുന്നു എന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയ ശേഷം ആദിവാസി യുവാവ് തൂങ്ങിമരിച്ചു.ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെപാളപ്പെട്ടി മലപുലയ ഊരിലെകാര്‍ത്തിക് (19) ആണ്നിരപരാധിയായ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടു മുമ്പ്സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ്ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനപാലകര്‍ കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ റിമാന്റിലായിരുന്ന കാര്‍ത്തിക് പുറത്തിറങ്ങിയ ശേഷം കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഒരാഴ്ച മുമ്പ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ പാളപ്പെട്ടി ഭാഗത്ത് നിന്നും മോഷണം പോയ ചന്ദനം കണ്ടെത്തി. എന്നാല്‍ പ്രതികളെ കിട്ടിയില്ല. ഈ സംഭവത്തില്‍ കാര്‍ത്തിക്കിനെ വീണ്ടും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന്പറയുന്നു. തൂങ്ങി മരിച്ച വിവരം  അറിയിച്ച് മണിക്കൂറുകള്‍കഴിഞ്ഞും പോലീസ് എത്താത്തതിനെ തുടര്‍ന്ന്സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് മൃതശരീരം താഴെ ഇറക്കി മറയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കുട്ടനാണ് പിതാവ്. മാതാവ്: ഇന്ദിര. സഹോദരന്‍: അഭിഷേക്

 

Latest News