മസ്‌കത്ത്- ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ഒമാനില്‍ സ്ഥിരീകരിച്ചു. യു.കെയില്‍നിന്നെത്തിയ യാത്രക്കാരനാണ് പുതിയ കോവിഡ് ബാധിച്ചത്. അതിനിടെ രാജ്യത്ത് 190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ കോവിഡ് മരണമില്ല. 34 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 129,774 ആയി ഉയര്‍ന്നു. 1502 രോഗികളാണ് ഇതുവരെ മരണപ്പെട്ടത്. കോവിഡ് ഭേദമായവരുടെ എണ്ണം 122,406 ആയി ഉയര്‍ന്നു. 94.3 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.
24 മണിക്കൂറിനിടെ 12 കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 70 ആയി. 26 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.