അബുദാബി- യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 1,866 പേര്‍കൂടി കോവിഡ്19 മുക്തരായി. 1,967 പേര്‍ക്ക് രോഗം ബാധിച്ചതായും മൂന്ന് പേര്‍ മരിച്ചതായും ആരോഗ്യ–മന്ത്രാലയം അറിയിച്ചു.
ഇതോടെ ആകെ രോഗികളുടെ എണ്ണം 2,16,699 ആയി. രോഗമുക്തി നേടിയവര്‍–1,93,321.
153,645 പേര്‍ക്ക് രോഗ പരിശോധന നടത്തിയതോടെ യു.എ.ഇയില്‍ ആകെ പരിശോധന 21.5 ദശലക്ഷമായി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വിവിധ എമിറേറ്റുകളില്‍ പരിശോധന കര്‍ശനമായി തുടരുന്നുണ്ട്.
അജ്മാനില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ, അബുദാബി എന്നീ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാണ്.