Sorry, you need to enable JavaScript to visit this website.

ചിത്രീകരണത്തിന്  ഇന്ത്യയിലെത്തിയ ബ്രിട്ടീഷ്  നടി ബനിത സന്ധുവിന് കോവിഡ് 

കൊൽക്കത്ത-കവിത ആൻഡ് തെരേസ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായിരുന്നു ബനിത സന്ധു കൊൽക്കത്തയിലെത്തിയത്. കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്ത അതേ വിമാനത്തിലായിരുന്നു ബനിതയും ഉണ്ടായിരുന്നത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തന്നെയാണ് ബനിത സന്ധുവിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബനിതയ്ക്കും കോവിഡ് വകഭേദം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായതിനാൽ ബനിത സന്ധുവിനെ സർക്കാർ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചിരുന്നു. കോവിഡ് വകഭേദം കണ്ടെത്തിയ ബ്രിട്ടനിൽ നിആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് ബനിത ആംബുലൻസിൽ നിന്ന് ഇറങ്ങാൻ തയാറായില്ല. ആംബുലൻസിൽ നിന്ന് പുറത്തിറങ്ങാൻ അവർ തയ്യാറാകാത്തതിനാൽ സംസ്ഥാന സെക്രട്ടേറിയറ്റിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കേണ്ടി വന്നുവെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.  പ്രോട്ടോക്കോളിന് വിരുദ്ധമായ രീതിയിൽ പോകാൻ കഴിയാത്തതിനാൽ ബ്രിട്ടീഷ് ഹൈക്കമിഷനെയും  അറിയിച്ചു. ഒടുവിൽ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒറ്റപ്പെട്ട ക്യാബിനിൽ പാർപ്പിക്കുകയാണ് ചെയ്തത്. 

Latest News