ന്യൂദൽഹി- ന്യൂദൽഹിയിൽ പാർലമെന്റ് മന്ദിരത്തിന്റെ പുതിയ കെട്ടിടം നിർമിക്കാൻ നിയമതടസമില്ലെന്ന് സുപ്രീം കോടതി. സെൻട്രൽ വിസ്ത പദ്ധതിക്ക് എല്ലാ തരത്തിലുള്ള നിയമ പരിരക്ഷയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യത്തിൽ വിധി പ്രഖ്യാപിച്ചത്. ഈയിടെയാണ് പാർലമെന്റ് കെട്ടിടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിട്ടത്. എന്നാൽ, കെട്ടിടത്തിന്റെ നിർമാണം സുപ്രീം കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ നിർമാണം തുടരരുതെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.






