Sorry, you need to enable JavaScript to visit this website.

അല്‍ ഉലയില്‍നിന്ന് സന്തോഷ വാര്‍ത്തക്ക് കാതോര്‍ത്ത് ഗള്‍ഫ്; ജി.സി.സി ഉച്ചകോടി ഇന്ന്

റിയാദ്- ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്ന് കരുതുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടി ഇന്ന്.
സവിശേഷതകള്‍ കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച അല്‍ ഉലയിലെ മറായ ഗ്ലാസ് ഹാളാണ് ഉച്ചകോടിക്ക് വേദിയാകുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2021/01/05/alula2.jpeg
ഉച്ചകോടിയില്‍ ശുഭപ്രഖ്യാപനമുണ്ടാകുമെന്ന സൂചന നല്‍കി ഖത്തറുമായുള്ള അതിര്‍ത്തികള്‍ സൗദി അറേബ്യ കഴിഞ്ഞ ദിവസം തുറന്നു. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഖത്തറിനെ വീണ്ടും ഗള്‍ഫ് ഐക്യവേദിയിലെത്തിക്കുന്ന കരാര്‍ ഒപ്പിടല്‍ ചടങ്ങ് സമ്മേളനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ജിസിസി ഉച്ചകോടി സമഗ്രവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ  ഉച്ചകോടിയായിരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അംഗങ്ങളെ കൂട്ടായ്മയിലേക്ക് നയിക്കുന്നതും അഭിവൃദ്ധിയിലേക്കുള്ള പാത ശക്തിപ്പെടുത്തുന്നതും പശ്ചിമേഷ്യ നേരിടുന്ന വെല്ലുവളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാകും ഉച്ചകോടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.malayalamnewsdaily.com/sites/default/files/2021/01/05/alula3.jpeg

ലോക പുരാവസ്തു കേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ട അല്‍ഉലയില്‍ ഗ്ലാസ് പുതച്ച കെട്ടിടമെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ അല്‍ മറായ  ഹാളിലാണ് സമ്മേളനം.

നേരത്തേ ബഹ്‌റൈനില്‍ നടത്താനിരുന്ന ഉച്ചകോടിയുടെ വേദി മാറ്റുകയായിരുന്നു. ഗള്‍ഫ് മേഖലയുടെ സാമ്പത്തികവളര്‍ച്ച, മറ്റുവികസനം എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. ഗള്‍ഫിലെ കോവിഡ് പ്രതിരോധനടപടികളും  ചര്‍ച്ചയാകും.

 

 

Tags

Latest News