ബല്ലാരി- ദുര്‍ഭരണത്തിലൂടെ മോഡിയും ബി.ജെ.പിയും 2020 ഇന്ത്യക്കാര്‍ക്ക് കറുത്ത വര്‍ഷമാക്കിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാംഗവുമായ വി.എസ് ഉഗ്രപ്പ ആരോപിച്ചു.
ജനങ്ങളുടെ താല്‍പര്യങ്ങളും രാജ്യത്തിന്റെ അതിര്‍ത്തികളും സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
മോഡിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകരുകയും വളര്‍ച്ച അസ്തമിക്കുകയും ചെയ്തു.
ചരിത്രത്തില്‍തന്നെ ഏറ്റവും വലിയ തൊഴില്ലായ്മയാണ് അഭിമുഖീകരിക്കുന്നത്. ജനങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴല്ല, തെരഞ്ഞെടുപ്പ് വരുമ്പോഴാണ് മോഡി പുറത്തിറങ്ങുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.






