ഇന്ത്യന്‍ സവോള എത്തുന്നു; വില കുറയുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

അബുദാബി- ഇന്ത്യന്‍ സവോള അടുത്താഴ്ചയോടെ യു.എ.ഇ വിപണിയിലെത്തും. സവോള കയറ്റുമതി നിരോധം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇതോടെ വില വന്‍തോതില്‍ കുറയുമെന്നാണ് പ്രതീക്ഷ.
ആദായനിരക്കില്‍ കിലോക്ക് ഒരു ദിര്‍ഹത്തിന് വരെ ലഭിച്ചിരുന്ന സവോള യു.എ.ഇയിലെ ഗ്രോസറികളില്‍ 12.50 ദിര്‍ഹം വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 3-4 ദിര്‍ഹത്തിലെത്തി നില്‍ക്കുകയാണ്.
വിലക്കയറ്റവും ലഭ്യതക്കുറവുംമൂലം പ്രവാസി കുടുംബങ്ങളും റസ്‌റ്റോന്റുകാരും ഏറെ ബുദ്ധിമുട്ടി.  
വിമാന മാര്‍ഗം കൊണ്ടുവരുന്ന സവാള മറ്റന്നാള്‍ എത്തുമെങ്കിലും വിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ല. എന്നാല്‍ കപ്പല്‍മാര്‍ഗം വന്‍തോതില്‍ ഉള്ളി 9ന് എത്തുന്നതോടെ 10 മുതല്‍ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

 

Latest News