Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ നൂറ് ശതമാനം  കാണികളെ അനുവദിക്കും 

ചെന്നൈ- തമിഴ്‌നാട്ടില്‍ സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും അന്‍പതു ശതമാനം പ്രവേശന നിയന്ത്രണം ഒഴിവാക്കി. മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.'ഇപ്പോള്‍ പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിച്ച് സിനിമാ / തിയേറ്ററുകളുടെ / മള്‍ട്ടിപ്ലക്‌സുകളുടെ ഇരിപ്പിട ശേഷി നിലവിലുള്ള 50 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഇതിനാല്‍ അനുമതി നല്‍കുന്നു,' തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.പകുതി സീറ്റുകളില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാല്‍ നിയന്ത്രണം നീക്കണമെന്ന് തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Latest News