അബുദാബി- അബുദാബിയില്‍ കനത്ത മഴ. മഴയില്‍ കുതിര്‍ന്ന റോഡില്‍ വാഹനം തെന്നിമാറിയത് പരിഭ്രാന്തി പരത്തി. അബുദാബി റോഡിലായിരുന്നു സംഭവം.
മഴവെള്ളം നിറഞ്ഞ് വഴുക്കുള്ള റോഡിലാണ് ഫോര്‍വീലര്‍ തെന്നിയത്. റോഡില്‍ നല്ല വേഗത്തില്‍ മറ്റു വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് അപകടം. റോഡ് ബാരിക്കേഡില്‍ ഇടിച്ച് നിന്നതുമൂലം വലിയ അത്യാഹിതമുണ്ടായില്ല.
മഴ സമയത്തും പ്രതികൂല കാലാവസ്ഥയിലും ജാഗ്രതയോടെ വാഹനമോടിക്കാന്‍ ഡ്രൈവര്‍മാരോട് പോലീസ് നിര്‍ദേശിച്ചു. രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും മഴ പെയ്തിരുന്നു.






