നൈജറില്‍ രണ്ട് ഗ്രാമങ്ങളില്‍ ഭീകരാക്രമണം; 70 മരണം

നിയാമി- നൈജറില്‍ രണ്ട് ഗ്രാമങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 70 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. മാലിയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലുള്ള രണ്ട് ഗ്രാമങ്ങളിലാണ് ആക്രമണം.
ടെക്കൊംബാംഗു എന്ന ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സറൗണ്ടറായി ഗ്രാമത്തിലാണ് 30 മരണമെന്ന് നൈജര്‍ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അല്‍ഖാഇദയുമായും ഐ.എസുമായും ബന്ധമുള്ള ഭീകരര്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നേരത്തേയും ആക്രമണങ്ങള്‍ നടന്നിരുന്നു.

 

Latest News