നിയമം അനുസരിക്കുമെങ്കില്‍ വന്നാല്‍ മതി -ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്‌ലാന്റ്

 

ബ്രിസ്‌ബെയ്ന്‍ - നിയമങ്ങള്‍ അനുസരിക്കാന്‍ തയാറല്ലെങ്കില്‍ ബ്രിസ്‌ബെയ്‌നിലേക്ക് വരേണ്ടതില്ലെന്ന് ക്വീന്‍സ്‌ലാന്റ്. ബിസ്‌ബെയ്‌നില്‍ നടക്കേണ്ട നാലാം ക്രിക്കറ്റ് ടെസ്റ്റ് ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭീഷണി മുഴക്കിയതായ വാര്‍ത്തകള്‍ക്കിടയിലാണ് മുന്നറിയിപ്പ്. സിഡ്‌നിയില്‍ നിന്ന് മൂന്നാം ടെസ്റ്റ് കഴിഞ്ഞു വരുന്ന ടീം ബ്രിസ്‌ബെയ്‌നില്‍ വീണ്ടും കടുത്ത ക്വാരന്റൈന്‍ നടപടികളിലൂടെ കടന്നുപോവേണ്ടി വരുമെന്ന ഭീതിയാണ് ഇന്ത്യന്‍ ടീമിന്.
സിഡ്‌നിയില്‍ കോവിഡ് പടരുന്നുണ്ട്. അവിടെ ഏഴിന് നടക്കേണ്ട ടെസ്റ്റ് മാറ്റാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയാറായിട്ടില്ല. സിഡ്‌നിയുടെ അതിര്‍ത്തികളില്‍ യാത്രാ നിയന്ത്രണമുണ്ട്. എങ്കിലും സിഡ്‌നി ടെസ്റ്റ് കഴിഞ്ഞ് ബ്രിസ്‌ബെയ്‌നിലേക്ക് പോവാന്‍ ക്രിക്കറ്റ് ടീമുകള്‍ക്ക് പ്രത്യേക അനുമതിയുണ്ട്. പക്ഷെ അവിടെയെത്തിയാല്‍ ക്വാരന്റൈനില്‍ കഴിയേണ്ടി വന്നേക്കുമെന്നാണ് ആശങ്ക. ഇന്ത്യന്‍ കളിക്കാര്‍ ആറു മാസത്തോളമായി പലരൂപത്തിലുള്ള ക്വാരന്റൈനിലൂടെ കടന്നുപോവുകയാണ്. 


 

Latest News