ദുരഭിമാനം: നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു

ഹരിയാന- ജാതി മാറി കാമുകിയെ വിവാഹം ചെയ്ത 25കാരനെ ഭാര്യയുടെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ പാനിപ്പത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് നീരജ് കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ഒബിസി വിഭാഗക്കാരനായ നീരജ് ദളിത് വിഭാഗക്കാരിയായ കോമളിനെ (21) ഒന്നര മാസം മുമ്പാണ് വിവാഹം ചെയ്തത്. കോമളിന്റെ സഹോദരന്‍ വിജയ് കുമാറും കസിന്‍ പവന്‍ കുമാറും ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്ന് നേരത്തെ നീരജ് ആരോപിച്ചിരുന്നു. നീരജിന്റെ ബന്ധുക്കളുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. നീരജിനെ കുത്തിക്കൊന്നവര്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കേസില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.
 

Latest News