വനിതാ ഐ.പി.എസ് ഓഫീസര്‍ക്ക് 20 വര്‍ഷത്തിനിടെ 40 സ്ഥലംമാറ്റം

ബംഗളൂരു- രണ്ടു തവണ രാഷ്ട്രപതിയുടെ മെഡല്‍ നേടിയ വനിതാ ഐ.പി.എസ് ഓഫീസര്‍ക്ക് 20 വര്‍ഷത്ത് സര്‍വീസിനിടയില്‍ 40 തവണ സ്ഥലം മാറ്റം.
സര്‍ക്കാര്‍ ജോലിയില്‍ സ്ഥലം മാറ്റം സാധാരണമാണെന്നും അതേസമയം വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്നുമാണ് ദാവണഗരെ സ്വദേശിനിയായ ഐ.പി.എസ് ഓഫീസര്‍ ഡി. രൂപയുടെ പ്രതികരണം. 2000 ല്‍ ഐ.പി.എസ് നേടിയ രൂപയെ ഏറ്റവും ഒടുവില്‍ കര്‍ണാടക സ്റ്ററ്റ് ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിംഗ് ഡയരക്ടറായാണ് മാറ്റിയിരിക്കുന്നത്.
കോടികള്‍ ചെലവ് വരുന്ന ബംഗളൂരു സെയ്ഫ് സിറ്റി പദ്ധതിയുടെ ടെണ്ടര്‍ പ്രക്രിയയില്‍ മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ ഹേമന്ത് നിംബല്‍കറെ വിമര്‍ശിച്ച് കഴിഞ്ഞയാഴ്ച ഡി. രൂപ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.

 

Latest News