യു.എ.ഇയില്‍ കോവിഡ് കുതിക്കുന്നു; ആദ്യമായി ഒറ്റ ദിവസം 1963 കേസുകള്‍

ദുബായ്- യു.എ.ഇയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1963 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപിച്ച ശേഷം ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരാഴ്ചയായി യു.എ.ഇയില്‍ തുടര്‍ച്ചയായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. വെള്ളിയാഴ്ച 1856 പുതിയ കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിവ്യാപന ശേഷിയുള്ള ഏതാനും കേസുകളും കണ്ടെത്തിയിരുന്നു.

 

Latest News