തിരുവനന്തപുരം- സിറ്റിംഗ് സീറ്റുകൾ സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ. പാലായിലും കുട്ടനാട്ടിലും എൻ.സി.പി തന്നെ മത്സരിക്കും. പാർട്ടി നയം തീരുമാനിക്കുന്നത് ഏതെങ്കിലും വ്യക്തികളല്ലെന്നും മാണി സി കാപ്പനെ പരോക്ഷമായി വിമർശിച്ച് പീതാംബരൻ പറഞ്ഞു.
ഇടതുമുന്നണി വിടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കി. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എൻ.സി.പി എടുക്കില്ല. ഏതു മുന്നണിയിലും പുതുതായി ഒരു പാർട്ടി വന്നാൽ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.