Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ പുതുവര്‍ഷത്തിലേക്ക് ആദ്യം മിഴി തുറന്നത് ഇന്ത്യന്‍ ദമ്പതികളുടെ കുഞ്ഞ്

ദുബായ് - യു.എ.ഇയിൽ പുതുവർഷപ്പുലരിയിലേക്ക് ആദ്യമായി മിഴി തുറന്നത് ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞ്. ഇബ്ര ഖാൻ- യിസർ ഖാൻ ദമ്പതികൾക്കാണ് ഈ ഭാഗ്യമുണ്ടായത്. 2021 ജനുവരി ഒന്ന് കൃത്യം 12 മണിക്കാണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ പിറന്ന കുഞ്ഞ് ആരോഗ്യവാനാണെന്നും മൂന്നര കിലോ തൂക്കമുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ ദമ്പതികളുടെ ആദ്യത്തെ കൺമണിയാണിത്.

ലോകമൊന്നാകെ 2021നെ വരവേൽക്കുന്ന നിമിഷത്തിൽ ഈ കുഞ്ഞിനെ പ്രസവിക്കാൻ സഹായിച്ചതിലുള്ള സന്തോഷം ഏറെ വലുതാണെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുചിത്ര പറഞ്ഞു. അബുദാബി ബരീൻ ഇന്റർനാഷണൽ ആശുപത്രിയിലും ഏകദേശം ഇതേ സമയത്ത് ഒരു കുഞ്ഞ് പിറന്നു. തൻവീർ അഹമ്മദിനാണ് കുഞ്ഞ് പിറന്നത്. മലയാളി ദമ്പതികളായ സുനിൽ കുട്ടശ്ശേരി- ഫൈറൂസ തറയിൽ എന്നിവർക്ക് ഇന്നലെ പുലർച്ചെ 4.28നാണ് അൽഖുസൈസ് ആസ്റ്റർ ആശുപത്രിയിൽ കുഞ്ഞ് പിറന്നത്.
 

Latest News