ചെന്നൈ- തമിഴ്നാട്ടില്‍ 15 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ കാമുകനെ അനുവദിച്ച 32 കാരി അറസ്റ്റില്‍.
32 കാരനായ കാമുകന് പലതവണ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ യുവതി സഹോദരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നിര്‍ദേശ പ്രകാരം മാറ്റിപ്പാര്‍പ്പിച്ച അഭയ കേന്ദ്രത്തിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. കാമുകനും അറസ്റ്റിലായിട്ടുണ്ട്.
ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ യുവതി പെയിന്റിംഗ് ജോലിക്കാരനായ ശേഖര്‍ എന്ന യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞപ്പോള്‍ ആരോടും പറയാതെ സഹകരിക്കാന്‍ ആവശ്യപ്പെടുകായിരുന്നുവെന്നും മടിപ്പാക്കം വനിതാ പോലീസ് പറഞ്ഞു.






