ഡിജിറ്റൽ മീഡിയ സാക്ഷരത പദ്ധതിയുമായി കേരളം, സത്യമേവ ജയതേ

തിരുവനന്തപുരം- 'സത്യമേവ ജയതേ' എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ മീഡിയയെക്കുറിച്ച് സ്‌കൂളുകളിലൂടെയും കോളേജുകളിലൂടെയും പഠിപ്പിക്കും. ഇതിനായി പാഠ്യപദ്ധതി വികസിപ്പിക്കാൻ സ്‌കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
എന്താണ് 'തെറ്റായ വിവരങ്ങൾ'? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാവും 'സത്യമേവ ജയതേ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News