തിരുപ്പതി- ഹൈദരബാദ് പോലീസ് കമ്മീഷണറാണെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ കബളിപ്പിച്ച വിരുതന് പിടിയില്‍.
മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളില്‍നിന്ന് 39 ലക്ഷം രൂപ വാങ്ങി അപ്രത്യക്ഷനായ മുഹമ്മദ് മുഷ്താഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2013 ല്‍ ശ്രീകളഹസ്തിയിലെ വഹീദയെ വിവാഹം ചെയ്ത ഇയാള്‍ ഇവര്‍ മുഖേനെയാണ് റെയില്‍വേ സ്റ്റേഷനിലെ പാല് വില്പന കേന്ദ്രത്തിലെ സ്ത്രീയുമായി പരിചയപ്പെട്ടത്. പിന്നീട് സ്വയം സാഹയ ഗ്രൂപ്പിലെ നിരവധി വനിതാ അംഗങ്ങളുമായും പരചിയത്തിലായി. ഇവരുടെ മക്കള്‍ക്കാണ് ജോലി വാഗ്ദനം ചെയ്ത് പണം വാങ്ങിയത്.
മൂന്ന് സ്ത്രീകള്‍ നല്കിയ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിയില്‍നിന്ന് 12 ലക്ഷം രൂപ കണഅടെടുത്തതായ പോലീസ് സൂപ്രണ്ട് രമേശ് റെഡ്ഢി പറഞ്ഞു.