പതിനാറുകാരി വധുവിനെ പോലീസ് രക്ഷപ്പെടുത്തി; മലയാളിയായ 56 കാരന്‍ മുങ്ങി

ഹൈദരാബാദ്- മലയാളിയായ 56 കാരന് വിവാഹം ചെയ്തു കൊടുത്ത 16 കാരിയെ ഹൈദരബാദ് പോലീസ് രക്ഷപ്പെടുത്തി.
വരന്‍ അബ്ദുല്‍ ലത്തീഫ് പറമ്പന്‍ എന്നയാളെ കണ്ടെത്താനായിട്ടില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
വിവാഹത്തിനു സമ്മതിച്ച പെണ്‍കുട്ടിയുടെ അമ്മായി, ബ്രോക്കര്‍മരായ അബ്ദുറഹ് മാന്‍, വസീം ഖാന്‍,  നിക്കാഹ് നടത്തിയ മലക്കാപേട്ട് ഖാസി മുഹമ്മദ് ബദിയുദ്ദീന്‍ ഖാദ് രി എന്നിവരെ അറസ്റ്റ് ചെയ്ത്തായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News