എസ്.ഡി.പി.ഐ പിന്തുണ, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോൺ.പുറത്താക്കി

തിരുവനന്തപുരം- വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥൻ പിള്ളയെയും കോൺഗ്രസ് പുറത്താക്കി. പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ അധികാരത്തിലെത്തിയ കോൺഗ്രസ് പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തതാണ് നടപടിക്ക് കാരണം. നറുക്കെടുപ്പിലൂടെയാണ് അധികാരം ലഭിച്ചതെന്നും അതിന് മുമ്പ് ആരൊക്കെ വോട്ട് ചെയ്‌തെന്ന് അറിയില്ലെന്നുമാണ് പ്രസിഡന്റിന്റേയും ബ്ലോക്ക് കമ്മിറ്റിയുടെയും വിശദീകരണം. 25 വർഷത്തിന് ശേഷമാണ് വെമ്പായത്ത് യു.ഡി.എഫിന് അധികാരം കിട്ടിയത്. എസ്.ഡി.പി.ഐ പിന്തുണയിൽ ലഭിച്ച ഭരണം എൽ.ഡി.എഫ് ഉപേക്ഷിച്ചെങ്കിലും യു.ഡി.എഫ് തുടരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രസിഡന്റും വൈസ് പ്രസിഡന്റും തയ്യാറായില്ല. ഇതാണ് നടപടിക്ക് കാരണം.
 

Latest News