ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം, യുപിയില്‍ 14കാരനെ സഹപാഠി ക്ലാസ്മുറിയില്‍ വെടിവച്ചു കൊന്നു

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ ക്ലാസ്മുറിയില്‍ വെടിവച്ചു കൊലപ്പെടുത്തി. ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം. ക്ലാസ് മുറിയില്‍ നിന്നു തന്നെ പോലീസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ക്ലാസിലെത്തിയ ശേഷം സീറ്റിനെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. ഇതിനിടെ ഒരാള്‍ വീട്ടില്‍ പോയി അമ്മാവന്റെ തോക്ക് മോഷ്ടിച്ചു കൊണ്ടു വന്നാണ് സഹപാഠിയെ വെടിവച്ചത്. സൈനികനായ അമ്മാവന് തോക്ക് കൈവശം സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ട്.
 

Latest News