സുരക്ഷ ശക്തമാക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി- ശൈഖ് സബാഹ് ഖാലിദ് അല്‍ ഹാമിദ് അല്‍ സബാഹ് ആഭ്യന്തര പ്രതിരോധ മന്ത്രാലയ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. കുവൈത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നു. നവവത്സര വേളയില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, ഏതാനും ഭീകരര്‍ അറസ്റ്റിലാവുകയും ചെയ്തു.
ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അലി അല്‍ സബാഹ് അല്‍ സലേം അല്‍ സബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ആഭ്യന്ത്ര മന്ത്രാലയത്തിന്റെ മികച്ച സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.
പ്രതിരോധ മന്ത്രാലയത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹാമദ് ജാബര്‍ അല്‍ സബാഹ്, സായുധ സേന മേധാവി ശൈഖ് ഖാലിദ് അല്‍ സബാഹ്, മന്ത്രാലയ അണ്ടര്‍സെക്രട്ടറി, മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. അമേരിക്കയില്‍നിന്ന് അത്യന്താധുനിക ആയുധങ്ങള്‍ കുവൈത്ത് ഉടന്‍ സ്വന്തമാക്കും.

 

Latest News