ദോഹ- ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കോവിഡ്19 വാക്‌സിന്‍ സ്വീകരിച്ചു. ഫൈസര്‍ബയോടെക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അമീര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്‍പ്രധാനമന്ത്രിയുമെല്ലാം വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ഡിസംബര്‍ 23ന് ആരംഭിച്ച വാക്‌സിനേഷന്‍ ആദ്യ ഘട്ടം 2021 ജനുവരി 31 വരെയാണ്. 70 വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത ഒന്നിലധികം രോഗങ്ങളുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുന്നത്.






