ദുബായ്- നവവത്സരാഘോഷത്തിന് ശേഷം ദുബായ് നഗരം ശുചീകരിക്കാന്‍ ദുബായ് മുനിസിപാലിറ്റി ഇന്റഗ്രേറ്റഡ് വെയിസ്റ്റ് മാനേജ്‌മെന്റ് പ്രത്യേക പദ്ധതി തയാറാക്കി. ഇതിനായി 750 ജീവനക്കാരെയും വിവിധ സ്വകാര്യ കമ്പനികളില്‍നിന്നടക്കം 250 സന്നദ്ധ സേവകരെയും നിയോഗിക്കും.
വിവിധ വലിപ്പത്തിലുള്ള 216 ഗാര്‍ബേജ് കണ്ടെയിനറുകളും വിതരണം ചെയ്യും. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ആളുകളെത്തുന്നതിനാല്‍ ആഘോഷത്തില്‍ വലിയ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് കരുതുന്നത്.