അബുദാബി- യു.എ.ഇയില്‍ പുതുതായി 1,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,06,092 ആയതായും 1,607 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ– രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 665 ആയി. രോഗം ഭേദമായവരുടെ എണ്ണം ആകെ 1,83,007. ചികിത്സയില്‍ ഉള്ളത് 22,420 പേര്‍.
1,50,244 പേര്‍ക്കുകൂടി രോഗ പരിശോധന നടത്തിയതോടെ യുഎഇയില്‍ ആകെ പരിശോധന 20.7 ദശലക്ഷമായി.