ഇ.എം.എസിന്റെ ജന്മനാട്ടിൽ 40 കൊല്ലത്തിന് ശേഷം യു.ഡി.എഫ് ഭരണം

മലപ്പുറം- കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ ജന്മവീട് ഉൾപ്പെടുന്ന ഏലംകുളം പഞ്ചായത്തിന്റെ ഭരണം നാൽപത് കൊല്ലത്തിന് ശേഷം യു.ഡി.എഫ് പിടിച്ചെടുത്തു. നറുക്കെടുപ്പാണ് യു.ഡി.എഫിനെ തുണച്ചത്. ഇവിടെ എട്ടുവീതം സീറ്റുകളിൽ എൽ.ഡി.എഫും യു.ഡി.എഫുമാണ് വിജയിച്ചത്. യു.ഡി.എഫുമായി സഖ്യമായി മത്സരിച്ച വെൽഫെയർ പാർട്ടിക്കും ഒരു സീറ്റുണ്ട്.
ഡി.സി.സി ജനറൽ സെക്രട്ടറി സി. സുകുമാരൻ പ്രസിഡന്റാകും.

Latest News