തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വരുണ്‍ തേജിന് കോവിഡ് 

ഹൈദരാബാദ്-തെലുങ്ക് യുവതാരം വരുണ്‍ തേജിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവായത്. നിലവില്‍ ക്വാറന്റൈനിലാണ് താരം. കോവിഡ് പൊസിറ്റീവ് ആയ കാര്യം വരുണ്‍ തേജ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.'ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തി. പൊസിറ്റീവായി. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ ആണ്. താന്‍ ഉടന്‍ തന്നെ തിരിച്ചുവരും.' വരുണ്‍ തേജ് കുറിച്ചു. നിലവില്‍ ബോക്‌സിങ് പ്രമേയമാക്കിയുള്ള ഒരു ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് വരുണ്‍ തേജ്. നേരത്തെ റാം ചരണിനും കോവിഡ് പോസിറ്റീവ് ആയിരുന്നു.

Latest News