പുതുവത്സരത്തിനിടെ നിയമലംഘനം: ശിക്ഷ അപ്പോള്‍ തന്നെ കിട്ടും

മനാമ- പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ ചട്ടലംഘനങ്ങളുണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെ ബഹ്റൈന്‍ പരമോന്നത കോടതി. നിയമലംഘകര്‍ക്ക് 24 മണിക്കൂറിനകം ശിക്ഷ വിധിക്കാന്‍ രണ്ട് കോടതികള്‍ക്ക് രൂപം നല്‍കി.

പ്രവൃത്തി ദിവസങ്ങളിലും വാരാന്ത്യത്തിലും പുതുവത്സര പൊതു അവധി ദിനത്തിലും ചേരുന്ന കോടതി 24 മണിക്കൂറിനുള്ളില്‍ നിയമലംഘനങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ വിധി പറയും.

പൊതുജനാരോഗ്യം നിലനിര്‍ത്തുന്നതിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രമേയങ്ങള്‍ നടപ്പിലാക്കുന്നതിനുമായി ടീം ബഹ്‌റൈന്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ആഗോള മഹാമാരിയെ ചെറുക്കുന്നതിനും അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest News