ബുര്‍ജ് ഖലീഫക്ക് ചുറ്റുമായി മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍

ദുബായ്- പുതുവത്സരാഘോഷങ്ങള്‍ക്കിടക്ക് ഉണ്ടായേക്കുന്ന അനിഷ്ട സംഭവങ്ങളും ആരോഗ്യപ്രശ്‌നങ്ങളും നേരിടാന്‍ ബുര്‍ജ് ഖലീഫക്ക് ചുറ്റുമായി മൂന്ന് ഫീല്‍ഡ് ആശുപത്രികളൊരുക്കി ദുബായ് ഹെല്‍ത് അതോറിറ്റി. ഏറ്റവും ആധുനികമായ വൈദ്യ ഉപകരണങ്ങളും ജീവനക്കാരും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ പാകത്തില്‍ ഇവിടെ ഒരുക്കുമെന്ന് ഡി.എച്ച്.എ ഡയറക്ടര്‍ ജാസിം ബിന്‍ കല്‍ബാന്‍ പറഞ്ഞു.
14  ഡോക്ടര്‍മാരും 35 നഴ്‌സുമാരും മറ്റ് ജീവനക്കാരും ഫീല്‍ഡ് ആശുപത്രികളിലുണ്ടാകും. പ്രത്യേക വൈദഗ്ധ്യം നേടിയവരും മികച്ച യോഗ്യതയുള്ളവരുമായ മെഡിക്കല്‍, നഴ്‌സിംഗ് ജീവനക്കാരാവും ഇവിടെ ഉണ്ടാകുക.

 

Latest News