പുതിയ വൈറസ് ശ്രേണി യു.എ.ഇയിലും, ഏതാനും കേസുകള്‍ മാത്രം

അബുദാബി- ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക ഭേദം വന്ന പുതിയ കോവിഡ് ശ്രേണിയില്‍പെട്ട വൈറസ് യു.എ.ഇയിലും കണ്ടെത്തി. എന്നാല്‍ വളരെ പരിമിതമായ കേസുകള്‍ മാത്രമേ യു.എ.ഇയില്‍ കണ്ടെത്തിയിട്ടുള്ളുവെന്നും ഇവരെല്ലാം വിദേശത്തുനിന്ന് എത്തിയവരാമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്്ച കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ യു.എ.ഇ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1506 പേര്‍ക്ക് കോവിഡ് പുതുതായി സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1475 രോഗികള്‍ക്ക് സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 2,04,369 ഉം കോവിഡ് മുക്തിനേടിയവരുടെ എണ്ണം 1,81,400 ഉം ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 662 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

 

Latest News