കോട്ടയം - കോവിഡ് ആശങ്കയൊഴിയാതെ കോട്ടയം. ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കുറയാത്ത രോഗികളുടെ എണ്ണവും ജില്ലയെ വ്യാപന ഭീതിയിലാക്കി. ജില്ലയിൽ ഇന്നലെ 777 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 773 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേർ രോഗബാധിതരായി. പുതിയതായി 5894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 371 പുരുഷൻമാരും 330 സ്ത്രീകളും 76കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.581 പേർ രോഗമുക്തരായി. 6717 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 50154 പേർ കോവിഡ് ബാധിതരായി. 43300 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 12694 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം - 94, എരുമേലി-37, വാഴപ്പള്ളി - 32, മാടപ്പള്ളി - 31, ചങ്ങനാശേരി -29തൃക്കൊടിത്താനം - 25, ഏറ്റുമാനൂർ - 22, കറുകച്ചാൽ -21, മണിമല - 19, മുണ്ടക്കയം, പാറത്തോട് - 18, കുമരകം - 17, മുളക്കുളം - 15, കാണക്കാരി - 14, പനച്ചിക്കാട്, നീണ്ടൂർ, കൂരോപ്പട- 13, ചിറക്കടവ്, പൂഞ്ഞാർ തെക്കേക്കര, കൊഴുവനാൽ, കടനാട് - 12, അയ്മനം, പാമ്പാടി, അതിരമ്പുഴ - 11, കാഞ്ഞിരപ്പള്ളി, കല്ലറ, കിടങ്ങൂർ, വെള്ളൂർ - 10.






