കുവൈത്തില്‍നിന്ന് ശുഭവാർത്ത; ജനുവരി രണ്ടു മുതല്‍ വിമാന സര്‍വീസുകള്‍

കുവൈത്ത് സിറ്റി - കുവൈത്തില്‍ ജനുവരി രണ്ടു മുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതോടൊപ്പം രാജ്യത്തിന്റെ സമുദ്ര, കര അതിര്‍ത്തികളും തുറക്കും. പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അല്‍ഹമദ് അല്‍സ്വബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

കുവൈത്തില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും  തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്നും കുവൈത്ത് ആരോഗ്യ മന്ത്രി പറഞ്ഞു.

 

Latest News