എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പൂനെ- ബലാത്സംഗം ചെയ്തുവെന്ന എയര്‍ ഹോസ്റ്റസിന്റെ പരാതിയില്‍ പൂനെ സ്വദേശിയായ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രതി അഭിജിത് വാഗ ഹോട്ടലില്‍ ഡിന്നറിന് ക്ഷിച്ചുവെന്നും അവിടെ വെച്ച് മദ്യം നല്‍കിയ ശേഷം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് 26 കാരി എയര്‍ഹോസ്റ്റസ് നല്‍കിയ പരാതി.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

 

Latest News