Sorry, you need to enable JavaScript to visit this website.

ദുബായ് വ്യവസായി ശ്യാം നായര്‍ നിര്യാതനായി

ദുബായ്- ഗള്‍ഫിലെ പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി  തിരുവനന്തപുരം തക്കല സ്വദേശി ശ്യാം നായര്‍ (71) ദുബായില്‍ അന്തരിച്ചു.  സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് ജബല്‍അലി ശ്മശാനത്തില്‍.  ഇന്ത്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, മലേഷ്യ , ഇന്തൊനീഷ്യ എന്നിവിടങ്ങളില്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു പെന്റ ഗ്ലോബല്‍. 40 വര്‍ഷമായി ഗള്‍ഫിലുള്ള ശ്യാം നായര്‍ 2006 ലാണ് സ്ഥാപനം ആരംഭിച്ചത്. ഭാര്യ: ശശികുമാരി നായര്‍. മക്കള്‍: സുജയ് നായര്‍, സുഷ (യു.കെ)

 

Latest News