പത്ത് വര്‍ഷമായി മൂന്ന് പേർ മുറിയില്‍നിന്ന് പുറത്തിറങ്ങിയില്ല, കൂടോത്രമെന്ന് നാട്ടുകാർ; ഒടുവില്‍ രക്ഷപ്പെടുത്തി

അഹമ്മദാബാദ്- പത്ത് വര്‍ഷത്തോളമായി മുറിക്ക് പുറത്തിറങ്ങാതിരുന്ന മൂന്ന് സഹോദരങ്ങളെ സന്നദ്ധ സംഘടന രക്ഷപ്പെടുത്തി. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.

30 നും 42 നും ഇടയില്‍ പ്രായമുള്ള ഇവര്‍ ബിരുദധാരികളാണെന്നും ആരും മുറിയില്‍ പൂട്ടിയിട്ടതില്ലെന്നും സ്വയം പുറത്തിറങ്ങാത്തതാണെന്നും പിതാവ് പറഞ്ഞു.

അമ്മയുടെ മരണത്തിനുശേഷമാണ് ഇങ്ങനെ സംഭവിച്ചതെന്നും അമ്മയുടെ വേര്‍പാട് അവരെ വല്ലാതെ ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ സഹായത്തെടെയാണ് ഇവരെ രക്ഷപ്പെടുത്തിയതെന്നും മൂന്ന് പേര്‍ക്കും അടിയന്തര ചികിത്സവേണമെന്നും സന്നദ്ധ സംഘടന വ്യക്തമാക്കി. ട

ബന്ധുക്കള്‍ കൂടോത്രം ചെയ്തതിനാലാണ് ഇവര്‍ ഇങ്ങനെയായതെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. എല്ലാ ദിവസവും മുറിയുടെ വാതിലിന് പുറത്ത് ഭക്ഷണം കൊണ്ടുവെക്കുകയാണ് പിതാവ് ചെയ്തിരുന്നത്.

ഒട്ടും സൂര്യപ്രകാശമേല്‍ക്കാത്ത മുറിയിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നും വാതില്‍ തകര്‍ത്താണ് അകത്ത് പ്രവേശിച്ചതെന്നും സാത്തി സേവാ ഗ്രൂപ്പ് വക്താവ് ജല്‍പ പട്ടേല്‍ പറഞ്ഞു. വീടില്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്.

 

Latest News