Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തർക്കം തീർന്നു, കാർഷിക നിയമങ്ങൾക്കെതിരെ സഭാ സമ്മേളനം 31ന് 

തിരുവനന്തപുരം- കേന്ദ്ര കൃഷിനിയമങ്ങൾക്കെതിരെ 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ എന്നിവർ കഴിഞ്ഞദിവസം രാജ് ഭവനിലെത്തി ചർച്ച നടത്തിയിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യങ്ങൾ വിശദീകരിച്ചു മുഖ്യമന്ത്രിയുടെ ഓഫിസ് കത്തും നൽകിയിരുന്നു. സർക്കാർ നടപടി ക്രമങ്ങൾ പാലിച്ചതിനാലാണ് അനുമതി. നേരത്തെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ 23ന് പ്രത്യേക സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു.
 

Latest News