രാഹുൽ ഗാന്ധി മുത്തശ്ശിയെ കാണാൻ പോയതാണ്, അതിലെന്താണ് തെറ്റ്-കോൺഗ്രസ്

ന്യൂദൽഹി- രാഹുൽ ഗാന്ധി ഇറ്റലിയിൽ പോയത് മുത്തശ്ശിയെ കാണാനാണെന്നും അതിലെന്താണ് തെറ്റെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷ്യനാണെന്ന ബി.ജെ.പിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മുത്തശ്ശിയെ കാണാൻ പോയതാണ്, അതിലെന്താണ് തെറ്റ്? എല്ലാവർക്കും വ്യക്തിപരമായ യാത്രകളും സന്ദർശനങ്ങളും നടത്താനുമുള്ള അവകാശമുണ്ട്. ബി.ജെ.പി തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. അവർക്ക് ഒരേയൊരു നേതാവിനേയെ ഉന്നംവെക്കണമെന്നുള്ളു, അതുകൊണ്ടാണ് അവർ രാഹുൽ ഗാന്ധിയെ ടാർഗറ്റ് ചെയ്യുന്നതെന്നും വേണുഗോപാൽ പറഞ്ഞു. 
ഞായറാഴ്ചയാണ് രാഹുൽഗാന്ധി ഇറ്റലിയിലേക്ക് പോയത്. കുറച്ചു ദിവത്തേക്ക് രാഹുൽ ഗാന്ധി ഇന്ത്യയിൽ ഉണ്ടായിരിക്കുകയില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല അറിയിച്ചിരുന്നു.
 

Latest News