ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 20,021 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് ബാധിതര്‍ 1,02,07,871 ആയി വര്‍ധിച്ചു. 279 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,47,901 ആയി ഉയര്‍ന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവില്‍ ആക്ടീവ് കേസുകള്‍- 2,77,301
ഇതുവരെ രോഗമുക്തി- 97,82,669
ദല്‍ഹിയില്‍ പുതുതായി 757 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 16 പേര്‍ മരിച്ചു. പോസിറ്റീവിറ്റി നിരക്ക് 1.01 ശതമനമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.






