ദുബായ്- പുതുവര്‍ഷത്തില്‍ മുപ്പതില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന സ്വകാര്യ, കുടുംബ ചടങ്ങുകള്‍ക്ക് ദുബായില്‍ നിരോധം. നിയമം ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 15,000 ദിര്‍ഹം വീതവുമാണ് പിഴയെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി ദുബായ് സുപ്രീം കമ്മിറ്റി അറിയിച്ചു.
പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നത് അനുവദിക്കില്ല. അബുദാബിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കിയിട്ടുണ്ടെങ്കിലും ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.