അബുദാബി- നവവര്‍ഷത്തലേന്ന് ലോകത്തിന് ആകാശ വിരുന്നൊരുക്കാന്‍ അബുദാബി. അല്‍ വത്ബയില്‍ നടക്കുന്ന അര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതും ഏറ്റവും നീളത്തിലുള്ളതുമായ കരിമരുന്ന് പ്രയോഗം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറുമെന്നാണ് പ്രതീക്ഷ. അബുദാബിയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിനോടുബന്ധച്ചാണ് ഈ മാസം 31ന് ഉച്ചക്ക് ശേഷം 3 മുതല്‍ 10 വരെ നടക്കുന്ന പരിപാടി.
നേര്‍രേഖയിലുള്ള കരിമരുന്ന് പ്രയോഗമായ, ലോകത്തെ ആദ്യത്തെ 'ഗിരാന്‍ഡോല' ഫയര്‍ വര്‍ക്‌സ് ആയിരിക്കും ഇതെന്ന് അധികൃതര്‍ പറഞ്ഞു. നവംബര്‍ 20നാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ശൈഖ് സായിദ് ഉത്സവം ആരംഭിച്ചത്. 2020 ഫെബ്രുവരി 20 വരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 30 രാജ്യങ്ങള്‍ പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷം പുതുവത്സരത്തോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ നടന്ന കരിമരുന്ന് പ്രയോഗം റെക്കോര്‍ഡ് ആയിരുന്നു.






