Sorry, you need to enable JavaScript to visit this website.

പുതുവര്‍ഷത്തെ യു.എ.ഇ ബജറ്റിന് അംഗീകാരം

ദുബായ്- പുതുവര്‍ഷത്തേക്കുള്ള 5710 കോടി ദിര്‍ഹത്തിന്റെ ദുബായ് ബജറ്റിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 2021ലേക്കു മാറ്റിവച്ച എക്‌സ്‌പോ 2020ക്കും ബജറ്റ് തുക നീക്കവച്ചിട്ടുണ്ട്.

സാമ്പത്തികം, സാമൂഹിക ക്ഷേമം, അടിയന്തര സേവനം, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, നിക്ഷേപ, അടിസ്ഥാന സൗകര്യവികസന മേഖല എന്നിവക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്.

2020ലെ അസാധാരണ സാഹചര്യത്തില്‍നിന്ന് സമ്പദ് രംഗത്തെ മോചിപ്പിക്കാനുതകും വിധമാണ് ബജറ്റിന് രൂപം നല്‍കിയിരിക്കുന്നത്. 2021 ല്‍ 5616 കോടി ദിര്‍ഹത്തിന്റെ ചെലവും 5231.4 കോടി ദിര്‍ഹത്തിന്റെ വരുമാനം കണക്കാക്കുന്ന ബജറ്റ് 384.6 കോടി കമ്മി പ്രതീക്ഷിക്കുന്നു.

 

Latest News