മാവേലിക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മാവേലിക്കര- ചെട്ടികുളങ്ങരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെട്ടികുളങ്ങര കൈതതെക്ക് മങ്ങാട്ടേത്ത്  ശങ്കരൻകുട്ടി നായർ(71) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെട്ടികുളങ്ങര കൈതവടക്ക് സ്വദേശി മോഹൻദാസ്(65) ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തിയ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴി ചെട്ടികുളങ്ങര ചന്തയ്ക്ക് സമീപം ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ എതിരേ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ശങ്കരൻകുട്ടിനായരുടെ ജീവൻ രക്ഷിക്കാനായില്ല. ശങ്കരൻകുട്ടിനായരുടെ ഭാര്യ: വിജയലക്ഷ്മി, മക്കൾ:വിജയശങ്കർ,ജയശങ്കർ, മരുമക്കൾ:  ശ്രീലക്ഷ്മി, ഗ്രീഷ്മ . സംസ്‌കാരം പിന്നീട്. മരണ വാർത്ത അറഞ്ഞ് ആശുപത്രിയിലേക്ക് തിരിച്ച കടവൂർ പ്രഭാ നിവാസിൽ പ്രഭാകരൻ നായർ(70)ന് ഞായറാഴ്ച രാവിലെ 7മണിയോടെ ചെട്ടികുളങ്ങര വരിക്കോലിൽ മുക്കിൽ വെച്ച് ആട്ടോ ഇടിച്ച് പരിക്കേറ്റു. ഇയാൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Latest News