ഒരിടവേളയ്ക്കു ശേഷം ദേവയാനി മലയാളത്തിലേക്ക് തിരിച്ചുവരുന്നു. പപ്പൻ പയറ്റുവിള സംവിധാനം ചെയ്യുന്ന 'മൈ സ്‌കൂൾ' എന്ന ചിത്രത്തിലൂടെ.
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഒരു സർക്കാർ സ്‌കൂളിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തികച്ചും സാമൂഹ്യ പ്രസക്തിയുള്ള വിഷയം. സ്‌കൂളിലെ അധ്യാപകിയായ മഹാലക്ഷ്മി ടീച്ചറുടെ വേഷത്തിലാണ് ദേവയാനി എത്തുന്നത്. മാഗ്‌ന വിഷനു വേണ്ടി പി. ജഗദീഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായി.
മധു, സോനാ നായർ, രഞ്ജിത്ത്, ഹരീഷ് പേരടി, മധു എയർപോർട്ട്, അരുൺ തമലം, വേണു നരിയാപുരം, മധു അഞ്ചൽ, കൊല്ലം ഷാ, വിജയൻ നായർ, പുഞ്ചിരി കൃഷ്ണ, രുഗ്മിണിയമ്മ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ കഥ ശെൽവൻ തമലം, തിരക്കഥ സംഭാഷണം കെ.എസ്. പത്മകുമാർ എന്നിവരാണ്. ക്യാമറ ഉദയൻ അമ്പാടി, എഡിറ്റർ ജയചന്ദ്രൻ, ഗാനങ്ങൾ ചുനക്കര രാമൻകുട്ടി, സംഗീതം സിക്കന്ദർ എന്നിവരാണ്.