ജി.സി.സി ഉച്ചകോടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് അറബ് ലോകം

അബുദാബി- കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ഏറെ പ്രതീക്ഷയോടെ ജി.സി.സി ഉച്ചകോടിയെ അറബ് ലോകം ഉറ്റുനോക്കുന്നു. ഖത്തര്‍ തര്‍ക്കം പരിഹരിക്കാനുള്ള വേദിയായി ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷ, ജനുവരി 5 ന് സൗദി അറേബ്യയിലെ റിയാദിലാണ് സമ്മേളനം.

41 ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ക്ഷണിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ശനിയാഴ്ച ദുബായിലെ ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ.അല്‍ ഹജ്‌റഫ്  കൈമാറി.

 

 

Latest News